BIRTHDAY VIDEO

Zaiba’s Birthday ക്ക് ജനങ്ങൾ കൊടുത്ത surprise

Share Now

ഹായ് .. ഇന്ന് നമ്മൾ മഞ്ചേരിയിലെ ഫാമിലി വെഡ്ഡിംഗ് സെന്ററിന്റെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനത്തിൻ പോവാണ് . നമ്മളെ കൂടെ സൈബയും റാഷിയും ഒക്കെ വരുന്നുണ്ട്. ഇന്നത്തെ ഹൈലൈറ്റ് എന്താന്നുവെച്ചാൽ നമ്മളെ സൈബന്റെ ബർത്ത് ഡേ  ആണ് ഇന്ന്. ഓൾ ഇവിടെ റമീഷ താത്തന്റെ അടുത്ത് പോവനായിട്ട് റെഡി ആവാണ് . നമ്മൾ അവിടെ പോകുന്നതും അവിടുത്തെ പരിപാടികളുമായിരിക്കും ഇന്നത്തെ നമ്മടെ വീഡിയോ . 

                            ഞങ്ങളൊക്കെ ദാ നല്ല സ്റ്റൈൽ ആയിട്ട് ഒരുങ്ങിയിട്ടുണ്ട് . സൈബയും നല്ല മൊഞ്ചത്തി ആയി വന്നിട്ടുണ്ട്. നമ്മൾ ആദ്യം പോകുന്നത് അവിടെ ഒരു ഹോട്ടലിലേക്കാണ് . അവിടുന്ന് എല്ലാരും കൂടി ഒരുമിച്ചാണ് പരിപാടിക്ക് പോവുന്നത് . 

                                             അപ്പോ നമ്മളിതാ മഞ്ചേരിക്ക് മൊഞ്ച് കൂട്ടാനായ് വന്ന ഫാമിലി വെഡ്ഡിംഗ് സെന്ററില് എത്തിയിട്ടുണ്ട് . നമ്മൾ മാത്രം അല്ലാട്ടോ ഉള്ളത് ഇവിടെ . നമ്മടെ കല്ലു ചേട്ടനും മാത്തു ചേട്ടനും ഒക്കെ ഉണ്ടിവിടെ .ഇവിടുത്തെ ഒരു പ്രത്യേകത എന്താന്നു വെച്ചാൽ പെണ്ണു കാണാനുള്ള മിഠായി മുതൽ കല്ല്യാണ ഉടുപ്പ് വരെ എല്ലാം ഉണ്ട്. നല്ല വെറൈറ്റി ചോക്ലേറ്റ് ഒക്കെ ഉണ്ട്. ഇന്ന് വരെ കഴിച്ചിട്ടില്ലാത്ത എരിവുള്ള ചോക്ലേറ്റൊക്കെ ഉണ്ട് . 

       ഇവിടെ വന്നപ്പം നമ്മൾക്കു ഏറ്റവും സന്തോഷം തോന്നിയോര് കാര്യം എന്താന്നു വെച്ചാൽ നമ്മളെ വീഡിയോന്റെ  കാഴ്ചക്കാരെ കണ്ടപ്പഴാണ് . വല്യുമ്മമാർ മുതൽ ചെറിയ മക്കൾ വരെ നമ്മളെ കാഴ്ചക്കാരായിട്ട് ഉണ്ട് നമ്മളെ വീഡിയോകള്ക്ക് . നമ്മളെ കണ്ടപ്പമുള്ള ഓരെ സന്തോഷം ഒന്നു കാണേണ്ടത് തന്നെ ആയിരുന്നു. 

                 സൈബന്റെ ബർത്തിഡേക്കു ഉള്ള പ്രധാന സർപ്രൈസ് ഇവിടെ ആണ് ഉള്ളത് . ഇത്തവണ നമ്മളെ സൈബന്റെ ബർത്തിഡേ ആഘോഷം ഇവിടെ ഫാമിലിയുടെ കൂടെയാണ് . അതിനായിട്ട് ഓലെ വക അടിപൊളി ഒരു കേക്ക് തന്നെ സെറ്റ് ചെയ്തിട്ടുണ്ട് . സൈബ വളരെ സന്തോഷത്തിലാണ് . ഓള് കേക്ക് മുറിച്ചിട്ട് കല്ലൂനും മാത്തൂനും ഒക്കെ വായില് വെച്ച് കൊടുത്തു. സൈബക് ആമികുട്ടിടെ വക നല്ലൊരു ഗിഫ്റ്റും കിട്ടി. 

                           ബർത്തിഡേ ആഘോഷം കഴിഞ്ഞതിന് ശേഷം കുറെ ഗെയിമുകളും മാജിക്കും ഒക്കെ ഉണ്ടായിരുന്നു. നമ്മൾക്കു ഗയിമിലൊന്നും ജയിക്കാൻ കഴിഞ്ഞിട്ടില്ല . പക്ഷേ സമ്മാനം നമ്മൾ ചോദിച്ചു വാങ്ങിയിട്ടുണ്ട് . എന്തായാലും ഏറെ സന്തോഷം നിറഞ്ഞ ദിവസമായിരുന്നു ഇന്ന് . നമ്മളൊക്കെ ഏറെ ആരാധിച്ചിരുന്ന കല്ലുവിനും മാത്തുവിനും ഒപ്പം വേദി പങ്കിടാൻ സാധിച്ചതിൽ ഏറെ സന്തോഷം തോന്നുന്നു . അതിന് അവസരം തന്ന ഫാമിലിക്ക് ഒരു പ്രത്യേക താങ്ക്സ് ഉണ്ട്.അതുപോലെ സൈബന്റെ ബർത്ത് ഡേ ഇത്രേയും കളറാക്കി തന്ന കല്ലൂനും മാത്തൂനും ഫാമിലിക്കും ഒക്കെ വളരെ നന്ദി . അപ്പോ മറ്റൊരു അടിപൊളി എപ്പിസോഡില് വീണ്ടും കാണാം . അതുവരെ 

                                     ഗുഡ് ബൈ 


Share Now

Leave a comment

Your email address will not be published. Required fields are marked *