BIRTHDAY VIDEO PRANK VIDEO

സൈബന്റെ ബർത്തിഡേക്കു റാഷിക്ക് കൊടുത്ത പണി

Share Now

ഹായ് .. ഇന്ന് നമ്മളെ സൈബ കുട്ടിന്റെ ബർത്തി ഡേ ആണ്. പരിപാടികളും ആഘോഷവുമൊക്കെ മഞ്ചേരിയിലെ ഫാമിലി വെഡ്ഡിംഗ്ൻ ഒപ്പമാണ് . പക്ഷേ പണി കൊടുക്കൽ നമ്മളെ സ്വന്തം ഉത്തരവാദിത്തത്തിലാണ് . റാഷി പണി കൊടുക്കാനായിട്ട് കാത്ത് നിക്കാണ് . റാഷിന്റെ അത്രെ വല്ല്യ പണി അല്ലേലും ചെറിയൊരു പണി സൈബക്ക് നമ്മൾ കൊടുക്കുന്നുണ്ട്. റാഷി ദാ അകത്ത് പണി കൊടുക്കാനുള്ള സാധനം ഒക്കെ സെറ്റ് ചെയ്യാണ് . ഇതിന്റെ ഏറ്റവും വല്ല്യ തമാശ എന്താണെന്നു വെച്ചാൽ നമ്മൾ സൈബന്റെ കൂടെ റാഷിക്കും ഒരു പണി കൊടുക്കുന്നുണ്ട് . മൂപ്പര് ഇതൊന്നും അറിയാതെ അകത്ത് സ്വന്തം കുഴി തോണ്ടുകയാണ്. 

                              റാഷിക്ക് നമ്മൾ മീൻ വെള്ളത്തിൽ ആണല്ലോ പണി കൊടുത്തത്. സൈബക്ക് നമ്മൾ പുളിവെള്ളത്തിലാണ് പണി കൊടുക്കാൻ പോണത് . പുളി വെള്ളത്തിൽ നല്ലോം കലക്കി മീൻ വെള്ളത്തിന്റെ കളർ ആക്കിയിട്ടുണ്ട് . കണ്ടാൽ നല്ല ഒറിജിനൽ മീൻ വെള്ളം പോലെ തന്നെ ഉണ്ട് . ഇനി നമ്മൾക്കു ഓളെയും കൂട്ടി വരാം.

                               ഓൾ അകത്തു ഫോണിൽ കളിക്കാണ്. പണിയൊന്നും തരൂല എന്നും പറഞ്ഞാണ് കൂട്ടികൊണ്ടു വരുന്നത്. ഒരു സർപ്രൈസ്  ഉണ്ടെന്നും പറഞ്ഞാണ് ഓളെ പുറത്തേക്ക് കൂട്ടണത് . എന്തായാലും സർപ്രൈസ് എന്നു കേട്ടപ്പോൾ ഓൾ പുറത്ത് വന്നിട്ടുണ്ട് . റാഷി ഓളോട് പ്രതികാരം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് . 

                 ആദ്യം നമ്മൾക്കു പൌഡറിൽ  തന്നെ പണി തുടങ്ങാം . ബേബി പൌഡർ മൊത്തം മേലൊക്കെ കുടഞ്ഞു കൊടുത്തു . റാഷി ഓളെ പിടിച്ചു വെച്ചിട്ടുണ്ട് . പൌഡർ ആയതുകൊണ്ട് ഓൾക്ക് കുഴപ്പമില്ല എന്നാണ് പറയുന്നത്. അപ്പോ നമ്മൾക്കു ‘ മീൻ വെള്ളം’ കൂടി ഒഴിച്ച് കൊടുക്കാം . നമ്മൾ കലക്കിയത് കണ്ടിട്ടു ഓൾ ആർപ്പും വിളിയും കൂട്ടുന്നുണ്ട് . റാഷി ഓൻക്കു വരുന്ന പണി അറിയാതെ ഓളെ പിടിച്ചു വെച്ചിട്ടുണ്ട് . അപ്പോ ദാ നമ്മൾ റാഷിന്റെ തലേ കൂടെ ആണ് ഒഴിച്ചിരിക്കുന്നത് . 

                                   റാഷി തീരെ പ്രതീക്ഷിക്കാത്ത ഒരു പണിയാണ് ഓൻക് ഇന്ന് നമ്മൾ കൊടുത്തിരിക്കുന്നത് . കിട്ടിയത് പലിശ അടക്കം തിരികെ തരണ്ട് എന്നാണ് ഓൻ പറയുന്നത് . എന്തായാലും കിട്ടിയ പണി ഓൻ ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട് . 

                              അപ്പോ ഇന്നത്തെ വീഡിയോ എല്ലാർക്കും ഇഷ്ടമായെന്ന് കരുതുന്നു . അടുത്തൊരു കിടിലൻ എപ്പിസോഡില് വീണ്ടും കാണാം . അതുവരെ 

                        ബൈ ബൈ


Share Now

Leave a comment

Your email address will not be published. Required fields are marked *