RIDE VIDEO TRAVELOGUE

family കൂടെ ഒരു trip

roshens blog
Share Now

ഇന്നത്തെ വീഡിയോ എന്താന്നു വെച്ചാൽ  നമ്മൾ വയനാട്ടിലേക്കൊരു ട്രിപ്പ് പോവുകയാണ് . സൈബക്ക് കുരങ്ങൻമാരെ ഒക്കെ കാണാൻ ഭയങ്കര ഇഷ്ടമാണ്. മാത്രവുമല്ല പുതിയ കാർ എടുത്തതിൻ ശേഷം നമ്മൾ ഫാമിലി ആയിട്ട് എവിടെയും പോയിട്ടില്ല. അതുകൊണ്ട് തന്നെ ഈ യാത്രയിൽ നമ്മളെ കൂടെ സൈബയും റാഷിയും മാത്രമല്ല നമ്മുടെ ഉപ്പയും ഉമ്മയും ഒക്കെ ഉണ്ട്. 

                റാഷി വണ്ടി ഹനുമാൻ ഗീയറിലിട്ട് പറപ്പിക്കുകയാണ് . ചുരം കയറുമ്പോഴേക്കും എന്തായാലും ഇരുട്ട് ആകും. നമ്മലിപ്പോ അടിവാരത്ത് എത്തിയിട്ടുണ്ട്. ഈ അടിവാരത്ത് എത്തിയാൽ ഉണ്ടല്ലോ എനിക്ക് കാടമുട്ട തിന്നാതെ ചുരം കയറാൻ കയ്യൂല . കാടമുട്ട നല്ല മസാല ഒക്കെ തേച്ചിട്ട് വറുത്ത് എടുത്തത് തിന്നാൽ ചുരം കയറാനൊക്കെ ഒരു പ്രത്യേക ഊർജ്ജമാണ് . ഈ കാടമുട്ട ഉമ്മക്കൊക്കെ ഭയങ്കര ഇഷ്ടമാണ്. 

                                  കാടമുട്ട കഴിച്ച ഊർജ്ജത്തില് നമ്മൾ ഇതാ ചുരമൊക്കെ കയറി മുകളിൽ എത്തിയിട്ടുണ്ട്. ചുരം കഴിഞ്ഞപാടെ ഇടത് വശത്ത് ഒരു ഹോട്ടൽ ഉണ്ട് . മിസ്റ്റ് . ഒരു കട്ടൻ കുടിക്കാമെന്നു കരുതി ഇവിടെ കയറിയപ്പോഴാണ് ഉപ്പാടെ വളരെ അടുത്തൊരു കൂട്ടുകാരനെ കാണാൻ കഴിഞ്ഞത്. കോയക്കയും ഉപ്പയും പതിമൂന്ന് വർഷത്തോളം ഒരുമിച്ച് ജോലി ചെയ്തവരാണ്. പിന്നീട് വർഷങ്ങൾക്കു ശേഷം ഇപ്പോഴാണ് കാണുന്നത് . ആ കണ്ടുമുട്ടൽ ഉപ്പാക്ക് വളരെ സന്തോഷം ഉള്ള ഒന്നായി മാറി. കോയക്ക ആണ് ഇവിടുത്തെ മിസ്റ്റ് ഹോട്ടൽ നടത്തുന്നത് . നല്ല അടിപൊളി പിരിപിരി ചിക്കന് ഒക്കെ ഉണ്ട് ഇവിടെ . ഇങ്ങളൊക്കെ ഇത് വഴി വരുമ്പോൾ എന്തായാലും ഇവിടെ ഒന്നു കേറുക. 

                             ഇവിടുന്ന് നമ്മൾ നേരെ വണ്ടി തിരിക്കുന്നത് അഖിലിന്റെ പ്രോപ്പർട്ടിയിലോട്ടാണ് . വയനാട്ടില് വന്നാൽ ഞാൻ സ്ഥിരമായിട്ട് തങ്ങുന്ന സ്ഥലമാണ് അഖിലിന്റെ ഹോട്ടൽ . നല്ലൊരു അന്തരീക്ഷമാണ് ഇവിടെ. എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു സ്ഥലമാണ് . ഏതായലും നമ്മളിവിടെ എത്തിയിട്ടുണ്ട് . ഇന്നിവിടെ റസ്റ്റ് എടുത്ത് നാളെ നമ്മളെ യാത്ര തുടരുന്നതാവും. അപ്പോ അടുത്ത ഒരു കിടിലൻ എപ്പിസോഡില് കാണാം . അതുവരെ 

                      ഗുഡ് ബായ്


Share Now

Leave a comment

Your email address will not be published. Required fields are marked *