CHALLENGE FUNNY VIDEO

പട്ടായ ഗുണ്ടായിസം .

Share Now

നമ്മളിപ്പോ ഉള്ളത് കോവളത്തെ ഒരു റിസോർട്ടിലാണ് . നമ്മളെ കൂടെ എബിൻ ,കാർത്തിക് സൂര്യ ,സാബു ,ഷെറിൻ  തുടങ്ങിയ കുറെ ആളുകളുണ്ട് . നമ്മളെല്ലാവരും കൂടി ഒരു ചലഞ്ച് ചെയ്യാൻ പോവാണ് ഇപ്പോ. ഒരു പൂള് ചലഞ്ച് . 501 രൂപ വെച്ചിട്ടാൺ നമ്മളെ ചലഞ്ച് . ജയിക്കുന്നോർക്ക് 501 രൂപ സമ്മാനം . 

പൂള് ചലഞ്ച് എന്നൊക്കെ കേട്ടപ്പോൾ ആറ് മാസമായി കുളിക്കാത്ത എബിൻ ഒക്കെ ആവേശത്തിൽ വന്നിട്ടുണ്ട് . രണ്ടു തരം മത്സരങ്ങളാണ് നമ്മൾ നടത്തുന്നത് . ഒന്നു ഒരു അറ്റത്തു നിന്നും നീന്തി ആദ്യം അപ്പുറത്ത് എത്തുക ,രണ്ടു ഏറ്റവും കൂടുതൽ സമയം വെള്ളത്തിൽ മുങ്ങി നിൽക്കൽ ,പിന്നെ ഒരു പ്രത്യേക കണ്ടീഷൻ ഉള്ളത് കിട്ടുന്ന 501 രൂപക്ക് എല്ലാർക്കും ഫുഡ് വാങ്ങി തരണം എന്നതാണ് . “മൈനസ് 20 ൽ ഒക്കെ ജീവിച്ച എനിക്ക് ഇതൊക്കെ എന്തു” എന്നും പറഞ്ഞു എബിൻ വീരവാദം മുഴക്കുന്നുണ്ട് . ഏതായാലും ആര് ജയിക്കുമെന്ന് കണ്ടറിയാം . 

മത്സരത്തിനുള്ള പോരാളികൾ ഒക്കെ ഇവിടെ റെഡി ആയിട്ടുണ്ട് . അപ്പോ ഇതാ തുടങ്ങിയിട്ടുണ്ട് . കള്ളകളി കളിച്ചു മുന്നേറിയവരെ പിന്തള്ളികൊണ്ട് കാർത്തിക് സൂര്യ ഇതാ വിജയിച്ചിരിക്കുന്നു . സ്റ്റാർട്ടിങ്ങ്  പോയിന്റിലേക്ക് തന്നെ തിരിച്ചു നീന്തി നമ്മുടെ എബിനും മാതൃക ആയിട്ടുണ്ട് . 

ഇനിയാണ് അടുത്ത മത്സരം . വെള്ളത്തിൽ മുങ്ങി കിടക്കൽ  . കാർത്തിയെ ജയിക്കാനായി വാശിയിലായിരുന്നു എബിൻ . പക്ഷേ എന്തു ചെയ്യാം. വീണ്ടും തോറ്റു പോയ് . അങ്ങനെ രണ്ടു ചലഞ്ച് കഴിഞ്ഞപ്പോഴും കാർത്തിക് സൂര്യ തന്നെ  വിജയി ആയിരിക്കുന്നു . എബിൻ തന്നെ കാർത്തിക്കുള്ള 500 രൂപ കൊടുക്കൽ കർമം നിർവഹിച്ചു. ഒളിമ്പിക്സ് മത്സര വിജയികൾക്ക് അഭിനന്ദനങ്ങൾ . 

എന്തായാലും അടിപൊളി ഒരു അനുഭവമായിരുന്നു ഇന്നത്തെ ചലഞ്ച് . അപ്പോ ഏതായാലും അടുത്തൊരു കിടിലൻ എപ്പിസോഡില് കാണാം . 

                                        ഗുഡ് ബൈ 


Share Now

Leave a comment

Your email address will not be published. Required fields are marked *