GENERAL

സൈബക്ക് പാരറ്റ് അക്വേറിയം വീട്ടിൽ തന്നെ സെറ്റ് ആക്കി .

Share Now

ഇന്നത്തെ വീഡിയോൽ നമ്മൾ സൈബക്ക് വേണ്ടി  ഒരു അക്വേറിയം സെറ്റ് ചെയ്യാൻ പോവാണ് . ഓൾക്ക് മീനൊക്കെ ഭയങ്കര ഇഷ്ടമാണ് . അത്കൊണ്ട് നമ്മൾ കൊറച്ച് പാരറ്റ് ഫിഷ്നെ വാങ്ങിയിരിന്നു . അവയ്ക്ക് വേണ്ടിയാണ് നമ്മൾ ഇന്ന് അക്വേറിയം സെറ്റ് ചെയ്യുന്നത് . 

അക്വേറിയം സെറ്റ് ആകാനായിട്ട് കല്ലും വൈറ്റ്സാൻറ് , പാറ ,ഒരു പ്ലെയ്ൻ അക്വേറിയം ഗ്ലാസ്സ് ബോക്സ്  എന്നിവ ഒക്കെ വാങ്ങി വെച്ചിട്ടുണ്ട് . വൈറ്റ്സാൻറും കല്ലുമൊക്കെ നല്ല വൃത്തി ആയിട്ട് കഴുകണം .അക്വേറിയം ബോക്സന്റെ ഒരു സൈഡില് ആയിട്ട് പാറ ഇറക്കി വയ്ക്കണം . എന്നിട്ട് അതിന്റെ താഴെ മൊത്തം കഴുകിവെച്ച സാൻറു ഇടുക. സാൻറു മൊത്തം ഇട്ടതിന് അതിന് മുകളിലായിട്ട് കല്ലുകൾ ഇറക്കി വെയ്ക്കുക . നല്ല ഭംഗിയായിട്ട് അടുക്കി വെക്കണം കല്ല് .കല്ലും മണലും എന്നൊക്കെ കേൾക്കുമ്പോൾ സൈബക്ക് കല്ലുവിനെയും മാത്തുവിനെയും ഓർമ വരുന്നു പോലും . എന്തായാലും നമ്മൾ കല്ല് സെറ്റ് ചെയ്തു . ഇനി അകത്ത് പോയിവെള്ളമൊക്കെ  സെറ്റ് ചെയ്യാം .

 അകത്തു കൊണ്ടുപോയി വെച്ചതിൻ ശേഷമാണ് നമ്മൾ വെള്ളം ഒഴിക്കുന്നത് . വെള്ളം ശ്രദ്ധിച്ച് ഒഴിക്കണം . ഇല്ലേൽ സാൻറ് ഒക്കെ ഇളകി പോരും . വെള്ളം ഒഴിച്ചിട്ടാണ് ഫിൽട്ടർ വെക്കുന്നത് . ഹാൻഗിങ് ഫിൽട്ടർ ആണ് നമ്മൾ വെക്കുന്നത് . അക്വേറിയത്തിന്റെ മുകൾ ഭാഗത്ത് നമ്മൾ ലൈറ്റ് ആണ് സെറ്റ് ചെയ്യുന്നത് . അതാണ് ഒന്നൂടി ഭംഗിയായി തോന്നുന്നത് . 

  ഇപ്പോ നമ്മുടെ സെറ്റിങ്ങ് ഒക്കെ ഏകദേശം തീർന്നിട്ടുണ്ട് . ഇനി നമുക്ക് മീനിനെ ഇട്ടു കൊടുക്കാം . ചുവപ്പ്,മഞ്ഞ കളറിലുള്ള പാരറ്റ് ഫിഷിനെയാണ് നമ്മൾ വാങ്ങിയത്.അതുകൊണ്ടുതന്നെ അക്വേറിയം കാണുമ്പോൾ ഒരു കളർഫുള് ആയിട്ട് തോന്നുന്നുണ്ട് . എന്തായാലും നല്ല ഭംഗി ആയിട്ടുണ്ട് . ഇനി മീനിനെ കാണാൻ സൈബക്ക് പുറത്തൊന്നും പൊവേണ്ടതില്ല . എന്തായാലും ഈ അക്വേറിയം നിങ്ങൾകൊക്കെ ഇഷ്ടമായെന്ന് കരുതുന്നു . അപ്പോ അടുത്തൊരു കിടിലൻ എപ്പിസോഡില് കാണാം. അതുവരെ 

                          ബൈ ബൈ


Share Now

Leave a comment

Your email address will not be published. Required fields are marked *