CHALLENGE

ജോളോ സ്വിമ്മിംഗ് പൂള് ചലഞ്ച്

Share Now

ഇതുവരെ നമ്മൾ ചെയ്തിട്ടില്ലാത്ത ഒരു വെറൈറ്റി ചലഞ്ചുമായിട്ടാണ് ഇന്ന് നമ്മൾ വന്നിട്ടുള്ളത് . ജോളോ ചിപ്സ് തിന്നിട്ടുള്ള നമ്മുടെ ചലഞ്ച് നിങ്ങളൊക്കെ കണ്ടിട്ടുണ്ടാകുമല്ലോ. അതിന്റെ ഒരു മാരക വേർഷൻ ആണ് ഇന്ന് നമ്മൾ ചെയുന്നത് . ജോളോ സ്വിമ്മിംഗ് പൂള് ചലഞ്ച്.  ചെറിയൊരു പൂളില് വെള്ളമെടുത്ത് പത്തു കിലോയോളം മുളക്പൊടി കലക്കി ആ വെള്ളത്തിൽ ഇരിക്കുക എന്നതാണ് ഇന്നത്തെ നമ്മുടെ ചലഞ്ച് . റാഷിയാണ് ഈ ചലഞ്ചിൽ എന്നോട് ഏറ്റുമുട്ടാൻ വരുന്നത് . സൈബയാണ് നമ്മുടെ ചലഞ്ചിന്റെ റഫറി . വെള്ളത്തിൽ നിന്നു എണീറ്റാൽ തലക്ക് അടിയാണ് ഓളെ വക . ഏതായാലും ഇത്തവണ എങ്കിലും ചലഞ്ചിൽ ജയിക്കണമെന്ന വാശിയിലാണ് ഞാനും . 

എന്തായാലും നമ്മുടെ മുളക് വെള്ളത്തിന്റെ പൂള് ഇവിടെ റെഡി ആയിട്ടുണ്ട് . മുളക് വെള്ളത്തിലിരിക്കുമ്പോൾ പ്രൈവറ്റ് പാർട്ട്സ്ന്റെ സംരക്ഷണത്തിനായിട്ട് നമ്മൾ സ്നെഗ്ഗി ഉപയോഗിക്കുന്നുണ്ട്. ജീവിതത്തിലെ ആദ്യത്തെ സ്നെഗ്ഗി അനുഭവം കൂടിയാണിത് . അപ്പോ ഞാനും റാഷിയും ഇതാ വെള്ളത്തിൽ പൂളില് ഇറങ്ങുകയാണ് . 

വെള്ളത്തിൽ കൊറച്ച് സമയം നമ്മളിപ്പോ ഇരുന്നു . വല്ല്യ കുഴപ്പമൊന്നും തോന്നുന്നില്ല . നമ്മൾ ടൈമെർ സെറ്റ് ചെയ്താണ് ഇരിക്കുന്നത് . ഏഴു മിനുട്ട് ഒക്കെ ആയപ്പം റാഷിക്ക് ചെറിയൊരു അസ്വസ്ഥത വന്നുതുടങ്ങി . തീരെ പറ്റാത്തവിധം ആയപ്പം ഓൻ എണീറ്റിട്ടുണ്ട് . ഞാനും പത്തു മിനുട്ട് ഒക്കെ കഴിഞ്ഞപ്പോൾ എണീറ്റു . ചെറിയ അസ്വസ്ഥത എനിക്കും വന്നിട്ടുണ്ട്. 

റാഷി വേഗം കഴുകാൻ ഓടിയിട്ടുണ്ട് . എന്തായലും ഒരു അടിപൊളി അനുഭവമായിരുന്നു . സനഗ്ഗി ഒക്കെ നനഞ്ഞു കുതിർന്നു . ചെറിയ നീറ്റലൊക്കെ തോന്നി തുടങ്ങിയിട്ടുണ്ട് . എന്തായാലും ഇന്നെങ്കിലും എനിക്ക് വിജയിക്കാൻ പറ്റി . ഏറെ സന്തോഷം . അപ്പോ അടുത്തൊരു കിടിലൻ എപ്പിസോഡുമായിട്ട് വീണ്ടും കാണാം . അതുവരെ 

                                               ഗുഡ് ബൈ .


Share Now

Leave a comment

Your email address will not be published. Required fields are marked *