FOOTBALL MATCH VIDEO FUNNY VIDEO

ഞാനും എന്റെ കളിക്കാരും

Share Now

 ഇന്നത്തെ വീഡിയോ എന്നത് ഒരു വെറൈറ്റി ഫുട്ബോൾ മാച്ച് ആണ് . ഞാൻ ഇപ്പോ ഉള്ളത് നമ്മളെ മാസ്റ്റർ പീസ് കർട്ടണിന്റെ ഉള്ളിലാണ് . നമ്മളെ കൂടെ കൊറച്ച് ‘ചെറിയ’ വ്ളോഗേർസ് ഉണ്ട് . ടെക്  ട്രാവൽസിന്റെ സുജിത്തേട്ടന് മാസ്റ്റർ പീസിന്റെ നിസാർ ബാബു ,പിന്നെ സുശാന്ത് ഏട്ടന്,  ലിബിൻ, എബിൻ അങ്ങനെ എല്ലാരും ഉണ്ട് . നമ്മളെല്ലാരും കൂടി ഇന്നൊരു ഫുട്ബോൾ മാച്ച് നടത്താണ് .അതിന് വേണ്ടി ബൂട്ട് ഒക്കെ പിടിച്ച് റെഡി ആയി നിക്കാണ് എല്ലാരും. 

ഫുട്ബോൾ കളി ഇനിക്കൊന്നും വല്ല്യ ഐഡിയ ഇല്ല. പണ്ട്  ചെറുപ്പത്തിൽ ഒക്കെ  കളിച്ചിട്ടുണ്ടെന്നെ ഉളളൂ . എന്നാലും ഇന്ന് നമ്മൾ കളിച്ച് പൊളിക്കും. നമ്മളിതാ ടറഫിലേക്ക് പോവാണ് കളിക്കാൻ . ഈ കളിന്റെ പ്രത്യേകത എന്താന്നു വെച്ചാൽ കുറച്ച് ആളുകൾ ഫുട്ബോൾ അറിയുന്നവരും കുറച്ച് ആളുകൾ ഫുട്ബോളിന്റെ എബിസിഡി അറിയാത്തവരും ആണ് . അങ്ങനെ ഇൻററസ്റ്റിങ്  ആയിട്ടുളോരു മാച്ച് ആണ് ഇന്ന് നടക്കുന്നത് .  

 അപ്പോ ഇതാ നമ്മൾ ടർഫിലെത്തിയിട്ടുണ്ട് .ഇവിടെ നമ്മളെ കൊറച്ച് ഓഡിയൻസ് ഉണ്ട് . ഓരൊക്കെ മുന്നിൽ ലൈവ് ആയിട്ടാണ് നമ്മൾ കളിക്കാൻ നിക്കുന്നത് . അപ്പോ നമ്മളെല്ലാരും സെറ്റ് ആയിട്ടുണ്ട് . മിക്സ് ആയിട്ടാണ് ടീം ഇടുന്നത് . കളി അറിയാത്തവരും അറിയുന്നവരും ഒക്കെ ടീമിൽ ഉണ്ട് . എങ്ങോട്ട് തിരിഞ്ഞാലും ക്യാമറ ഉള്ളോണ്ട് നമ്മളെ കള്ള കളി ഒന്നും നടക്കുമെന്ന് തോന്നുന്നില്ല . എല്ലാരും കയ്യുന്നമാതിരി ഒക്കെ കളിക്കുന്നുണ്ട് . കളിക്കാൻ അറിയുന്നവർ ഗോളും അടിക്കുന്നുണ്ട്.  

    അപ്പോ കളിയൊക്കെ ഏകദേശം തീർന്നിട്ടുണ്ട് . എല്ലാരും കളിച്ച് കുഴങ്ങിയിട്ടുണ്ട് . റാഷി ഗ്രൌണ്ടിൻറെ നടുക്ക് തന്നെ ഇരിക്കാണ് . അധ്വാനിച്ച് കളിച്ചത് കൊണ്ടാണ് നമ്മളൊക്കെ വേഗം കേറിയത് . ടീം മൊത്തം എന്തായാലും കളി തീർത്തിട്ടുണ്ട് . 

അപ്പോ എന്തായാലും എല്ലാരും അടിപൊളി ആയി കളിച്ചിട്ടുണ്ട് . കേരളത്തിൽ തന്നെ യൂട്യൂബേർസ് തമ്മിലുള്ള ആദ്യത്തെ മാച്ച് ആണ് ഇന്നിവിടെ നടന്നത് . 

   പിന്നെ ഒരു പ്രത്യേക കാര്യം പറയട്ടെ . ഇന്ത്യയില് തന്നെ ആദ്യമായി ഒരു യൂട്യൂബ് ഫാൻ ഫെസ്റ്റിവൽ നമ്മൾ നടത്തുന്നുണ്ട് . കിടിലൻ പരിപാടി തന്നെ നമ്മൾ സെറ്റ് ചെയ്യുന്നതാവും . വിവരങ്ങളൊക്കെ നമ്മൾ അറിയിക്കണ്ട് . 

          ഇതുവരെ സപ്പോർട്ട് ചെയ്ത നാട്ടുകാർക്കും മറ്റ് എല്ലാർക്കും നന്ദി . അപ്പോ അടുത്ത എപ്പിസോഡിൽ കാണാം .

                                                    ബൈ ബൈ


Share Now

Leave a comment

Your email address will not be published. Required fields are marked *