FUNNY VIDEO PRANK VIDEO

പാളിപ്പോയ കോഴിമുട്ട പ്രാങ്ക്

Share Now

ഇന്നത്തെ വീഡിയോ ഒരു പ്രാങ്കു പൊളിഞ്ഞ കഥയാണ് .വെറും പൊളിയൽ അല്ല . നല്ല എട്ടിന്റെ പണി തന്നെ തിരിച്ചു കിട്ടി കൊണ്ടാണ് പ്രാങ്ക് പൊളിഞ്ഞത് . ഇന്സ്റ്റാഗ്രാമിലും മറ്റും നിറഞ്ഞു നിൽക്കുന്ന കോഴിമുട്ട മാജിക്‌ ആണ് ഞാൻ കാണിക്കാൻ ഉദ്ദേശിച്ചിരുന്നത് . മാജിക് കാണാൻ അക്ഷമയോടെ നോക്കുമ്പോൾ മുഖത്തേക്ക് വെള്ളം തെറുപ്പിക്കും . എന്നിട്ട് ആ കോഴിമുട്ട തലയിൽ വെച്ച് പൊട്ടിക്കും . ഈ സംഭവമാണ് ഞാൻ ഉദ്ദേശിച്ചിരുന്നത് . പക്ഷേ പണി കോഴിമുട്ടയിൽ തന്നെ തിരിച്ച് കിട്ടി . 

മാജിക്‌ എന്നൊക്കെ പറഞ്ഞപ്പോൾ നല്ല ആവേശത്തിലായിരുന്നു രണ്ടാളും. ഒരു സമയത്ത് ഒരാളെ മാത്രേ കാണിക്കൂ എന്നു പറഞ്ഞതോണ്ട് ആദ്യം റാഷിയാണ് മാജിക് കാണാൻ വന്നിരിക്കുന്നത് . കുപ്പിക്ക് മുകളിൽ കോഴിമുട്ട വെച്ചിട്ട് മാജിക് എന്നും പറഞ്ഞു കുറച്ച് അക്ഷൻസ് കാണിക്കാണ് ഞാൻ . അത് കഴിഞ്ഞാണ് മാജിക് കാണൽ . പക്ഷേ എന്റെ പ്ലാനിംഗ് ഒന്നു ചെറുതായിട്ട് പാളി പോയി . റാഷി ഈ വീഡിയോ മുന്നേ കണ്ടിട്ടുണ്ട് . കോഴിമുട്ട പൊട്ടിച്ചു . പക്ഷേ അതെന്റെ തലയിൽ വെച്ചിട്ട് ഓന്റെ വക ആയിരുന്നു എന്നു മാത്രം . അങ്ങനെ ഇന്നത്തെ ആദ്യത്തെ പ്രാങ്കു പൊളിഞ്ഞു . കഴിഞ്ഞ ദിവസങ്ങളിലായിട്ട് കിട്ടികൊണ്ടിരികുന്ന പണികൾക്ക് റാഷി ചെറുതായിട്ട് ഒരു പ്രതികാരം ചെയ്തതാണ് . എന്തായാലും തല മുഴുവൻ കോഴിമുട്ട പൊട്ടിയത് ആയിട്ടുണ്ട് . 

റാഷിയെ എന്തായാലും പ്രാങ്കാൻ കഴിഞ്ഞിട്ടില്ല .  സൈബയെ ഒന്നു പ്രാങ്കിയേക്കാമെന്ന് കരുതി തലയൊക്കെ കഴുകിയ ഞാൻ വീണ്ടും മാജിക് തുടങ്ങി . ഇത്തവണയും കോഴിമുട്ട ചതിച്ചു . നിലത്ത് വീണു പോയ് കയ്യിൽ  നിന്നും . മൊത്തം പൊട്ടി നിലത്തൊക്കെ ആയി പോയി . പ്രാങ്ക് ആയിരുന്നു എന്നറിഞ്ഞ സൈബയും നല്ലോണം തന്നിട്ടുണ്ട് . 

അങ്ങനെ ഇന്നത്തെ വീഡിയോ അവസാനിക്കുമ്പോൾ വടി കൊടുത്തു അടി വാങ്ങിയ എനിക്കു എണീക്കാൻ പോലും സാധികാത്ത അവസ്ഥ ആയിട്ടുണ്ട് .അപ്പോ അടുത്ത വീഡിയോൽ വീണ്ടും കാണാം . അതുവരെ 

                                                          ഗുഡ് ബൈ 


Share Now

Leave a comment

Your email address will not be published. Required fields are marked *