Share Now

ഹായ്  . 

                 ഇന്ന് നമ്മൾ ചെയ്യാൻ പോകുന്നത് ഒരു ഇനാഗുരേഷൻ വീഡിയോ ആണ് . ഞാനും റാഷിയും ഒരുമിച്ചാണ് ഉത്ഘാടനത്തിന് പോകുന്നത് . റാഷിന്റെ ആദ്യത്തെ ഉത്ഘാടനമാണ് . അതിന്റെ എല്ലാ എക്സൈറ്റ്മെന്റും റാഷിക്ക് ഉണ്ട് . 

മലപ്പുറം പുത്തനത്താണിയിലെ D-MOZZ Car Spa റീ ഓപ്പൺ ചെയ്യുന്നതിന്റെ ഉത്ഘാടനത്തിനാണ് നമ്മൾ വന്നിട്ടുള്ളത്. വളാഞ്ചേരി റോഡില് തെയ്യമ്പാട്ടിൽ പെട്രോൾ പമ്പിന്റെ എതിർവശത്തായാണ് ഈ സ്ഥാപനം ഉള്ളത് . നമ്മളെ റാഷി ദാ ഇവിടെ ഉത്ഘാടനം ജോറാക്കി ചെയ്തിട്ടുണ്ട് . അടിപൊളി അനുഭവമായിരുന്നു എന്നാണ് ഓൻ പറയുന്നത് . എന്തായാലും നമുക്കിവിടുത്തെ മുതലാളിമാരെ ഒക്കെ ഒന്നു പരിചയപ്പെടാം . 

 മൊയ്തുക്ക ,അഷ്റഫ്ക്ക എന്നീ രണ്ടു മുതലാളിമാരുടെ ഒരു സംരംഭമാണിത് . ഇവിടുത്തെ സർവീസ് എങ്ങനെ ഉണ്ട് എന്നറിയാനായിട്ട് ഞാൻ എന്റെ കാർ തന്നെ കൊടുത്തു ആദ്യത്തെ സർവീസ് ഉത്ഘാടനം ചെയ്യുന്നുണ്ട്. സെറാമികിന്റെ പുതിയ വേർഷൻ ആയ ഗ്രാഫൈൻ കോട്ടിങ്ങ് ആണ് നമ്മൾ ഓർഡർ ചെയ്യുന്നത്. സെറാമിക്നേക്കാള് ക്വാളിറ്റി കൂടിയ കോട്ടിങ്ങ് ആണ് ഗ്രാഫൈൻ .ഗ്രാഫൈൻ ചെയ്യുന്നതിന് കുറച്ച് സ്റ്റെപ്പ് ഉണ്ട് . കാർ വാഷ് ചെയ്ത് ,ടീറ്റയിലിങ്ങു നടത്തി അത് കഴിഞ്ഞു റബ്ബിങ് ചെയ്യും . ഇതിന് ശേഷമാണ് കോട്ടിങ്ങ് ചെയ്യൽ . അത്കൊണ്ട് തന്നെ മൂന്നു  ദിവസം കഴിഞ്ഞാലാണ് കാർ കിട്ടുകയുള്ളൂ. 

  ഇവിടെ അതല്ലാത്ത വേറെയും സർവീസുകൾ ഉണ്ട് . അതിലൊന്നാണ് ഡീ -കാർബണിങ് . കാർ എഞ്ചിനില് അടഞ്ഞു കൂടിയ കാർബൺ പുറന്തള്ളുന്ന ഒരു രീതിയാണിത്. വണ്ടിയുടെ പെർഫോമൻസ് കൂട്ടാൻ ഇത് സഹായിക്കുന്നു. മുപ്പത് മിനിറ്റില് ഫലം കാണാന് സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത . 

                അപ്പോ നമ്മളിതാ മൂന്ന് ദിവസത്തിന് ശേഷം വന്നിരിക്കുകയാണ് . വണ്ടി ഇതാ നല്ല സെറ്റ് അപ്പ് ആയിട്ടുണ്ട് . മുന്നേ എന്റെ അടുത്തുന്നു പറ്റിയ പോറലുകൾ ഒക്കെ കാണാത്ത വിധത്തില് ആകിയിട്ടുണ്ട് . നല്ല തിളക്കവും കൂടി വണ്ടിക്ക് . വണ്ടിയുടെ അകവും പുറവും എഞ്ചിൻ റൂം അടക്കം നല്ല അടിപൊളിയായിട്ടുണ്ട് . ചുരുക്കി പറഞ്ഞാല് ഒരു ഷോ റൂമില് നിന്നും ഇറക്കുന്ന ആ ഒരു എഫെക്ട് ഉണ്ട് വണ്ടി കാണുമ്പോൾ .      

                                           എന്തായാലും നമ്മളെ വണ്ടി പൊളി ആയിട്ടുണ്ട് . കാറിന്റെ ഡീറ്റയിലിങ്ങ് . സെറാമിക് കോട്ടിങ്ങ് , പോളിമർ കോട്ടിങ്ങ് , ഗ്രാഫൈൻ കോട്ടിങ്ങ് , തുടങ്ങി ഒരുപാട് സർവീസ്കൾ ഇവിടെ ഉണ്ട് . നമ്മുടെ വ്യൂവേർസിനായ് അടിപൊളി ഓഫർ ഉണ്ട്. പത്തു ശതമാനം ഡിസ്കൌണ്ട് ഉണ്ട്  നിങ്ങൾക്ക് . അപ്പോ എല്ലാർക്കും D-MOZZ CAR SPA യിലേക്ക് സ്വാഗതം . അടുത്ത ഒരു കിടിലൻ എപ്പിസോഡില് വീണ്ടും കാണാം .  

                                     ഗുഡ് ബൈ


Share Now

Leave a comment

Your email address will not be published. Required fields are marked *